നിങ്ങള്‍ക്ക് എന്തു വില മതിക്കും
ഇന്ന് വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയായ കെയ്റ്റ്ലിന്, ഒരു ആക്രമണത്തെ എതിരിട്ടതിനുശേഷം താന്‍ പോരാടിക്കൊണ്ടിരുന്ന വിഷാദത്തെക്കറിച്ചു വിവരിക്കുന്നു.വൈകാരികമായ ആക്രമണം തന്റെ ശാരീരിക പോരാട്ടത്തെക്കാള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതായിരുന്നു, കാരണം 'ഞാന്‍ എത്രമാത്രം അനാകര്‍ഷണീയയാണ്. നിങ്ങള്‍ അറിയാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെണ്‍കുട്ടിയേയല്ല ഞാന്‍' എന്ന കാര്യം ്അതു തെളിയിച്ചു എന്നവള്‍ക്കു അനുഭവപ്പെട്ടു. സ്നേഹിക്കപ്പെടാന്‍ താന്‍ യോഗ്യയല്ല, മറ്റുള്ളവര്‍ക്ക് ഉപയോഗിച്ചശേഷം ഉപേക്ഷിച്ചുകളയാനുള്ളവള്‍ മാത്രമാണ് എന്നവള്‍ക്കു തോന്നി.
ദൈവത്തിനു മനസ്സിലാകും. അവന് സ്്നേഹത്തോടെ യിസ്രായേലിനെ പരിപാലിച്ചു, എന്നാല്‍ തനിക്ക് എത്രമാത്രം വിലമതിക്കുമെന്നു ചോദിച്ചപ്പോള്‍ 'അവര്‍ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു'' (സെഖര്യാവ് 11:4). ഒരു അടിമയുടെ വിലയാണിത്; അടിമ യാദൃച്ഛികമായി കൊല്ലപ്പെട്ടാല്‍ അവരുടെ യജമാനനു നല്‍കേണ്ട നഷ്ടപരിഹാരമാണത് (പുറപ്പാട് 21:32). സാധ്യമായ ഏറ്റവും കുറഞ്ഞ വിലനല്‍കി ദൈവത്തെ അപമാനിച്ചു- 'അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില'' പരിഹാസദ്യോതകമായി അവന് പറഞ്ഞു (സെഖര്യാവ് 11:13). സെഖര്യാവിനെക്കൊണ്ട് അവന് ആ പണം എറിഞ്ഞു കളയിച്ചു.
യേശുവിനു മനസ്സിലാകും. അവന്റെ തന്റെ സ്നേഹിതനാല്‍ കേവലം ഒറ്റിക്കൊടുക്കപ്പെടുകയായിരുന്നില്ല; നിന്ദാപൂര്‍വ്വം ഒറ്റിക്കൊടുക്കപ്പെടുകയായിരുന്നു. യെഹൂദ പ്രമാണികള്‍ യേശുവിനെ വെറുത്തു, അതിനാല്‍ അവര്‍ യൂദായ്ക്ക് മുപ്പതു വെള്ളിക്കാശ് നല്കി - ഒരു വ്യക്തിക്കു നിങ്ങള്‍ മതിക്കാവുന്ന ഏറ്റവും കുറഞ്ഞ വില - അവനതു സ്വീകരിച്ചു (മത്തായി 26:14-15; 27:9). യൂദാ യേശുവിനെ വിലയില്ലാത്തവനായി കണ്ടതിനാല്‍ വെറുതെ അവനെ വിറ്റുകളഞ്ഞു.
ആളുകള്‍ യേശുവിനെ വിലകുറച്ചു കണ്ടെങ്കില്‍, അവര്‍ നിങ്ങളെയും വില കുറച്ചു കണ്ടാല്‍ അത്ഭുതപ്പെടരുത്. മറ്റുള്ളവര്‍ പറയുന്നതല്ല നിങ്ങളുടെ വില. നിങ്ങള്‍ പറയുന്നതുപോലുമല്ല. അത് പൂര്‍ണ്ണമായും ദൈവം പറയുന്നതു മാത്രമാണ്. നിങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ തക്കവണ്ണം നിങ്ങള്‍ വിലയുള്ളവരാണ്.
വെള്ളത്തെ പ്രത്യാശയാക്കുന്നു
ടോമിന്റെയും മാര്‍ക്കിന്റെയും ശുശ്രൂഷ ജീവിതങ്ങള്‍ക്കു പുതുക്കം വരുത്തുന്നതാണ്. ഇക്കാര്യങ്ങള്‍ അവര്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ നിന്നു വ്യക്തമാണ്. അതില്‍ ഒരു കൂട്ടം കുട്ടികള്‍ പൂര്‍ണ്ണമായ വസ്ത്രത്തോടുകൂടെ പൊതുസ്ഥലത്തെ ഒരു ഷവറിനു കീഴില്‍ നി്ന്ന് ചിരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതു കാണാം. ആദ്യമായിട്ടാണ് ആ കുട്ടികള്‍ ഒരു ഷവറിനു കീഴില്‍ നില്‍ക്കുന്നത്. ഹെയ്ത്തിയിലെ കിണറുകളില്‍ ജലശുദ്ധീകരണ സംവിധാനം സ്ഥാപിക്കാന്‍ പ്രാദേശിക സഭകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആ മനുഷ്യര്‍ മലിനജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കു തടയിട്ടുകൊണ്ട്് ജീവിതം സുഗമമാക്കുകയും ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നു. ശുദ്ധജലത്തിന്റെ ലഭ്യത ജനങ്ങള്‍ക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നല്കുന്നു.
ഉന്മേഷത്തിന്റെ നിലയ്ക്കാത്ത ഉറവ എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് 'ജീവനുള്ള വെള്ളത്തെ'' യേശു യോഹന്നാന് 4 ല്‍ പരാമര്‍ശിക്കുന്നു. തളര്‍ന്നും ദാഹിച്ചുമിരുന്ന യേശു ശമര്യക്കാരിയായ ഒരു സ്ത്രീയോട് കുടിക്കാന്‍ ചോദിക്കുന്നു (വാ. 4-8). ഇത് ഒരു സംഭാഷണത്തിലേക്കു നയിക്കുകയും യേശു ആ സ്ത്രീക്ക് 'ജീവനുള്ള വെള്ളം'' വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു (വാ. 9-15) - 'നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവു'' (വാ. 14) പോലെ അതില്‍ തന്നെ ജീവന്റെ സ്രോതസ്സും പ്രത്യാശയും ഉള്ള വെള്ളം.
'ദാഹിക്കുന്നവന് എല്ലാം എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ'' എന്നും വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്നും 'ജീവജലത്തിന്റെ നദികള്‍ ഒഴുകും'' എന്നും യേശു പറയുന്നതില്‍ നിന്നും ഈ ജീവനുള്ള വെള്ളം എന്താണെന്ന് യോഹന്നാനില്‍ പിന്നീട് നാം കാണുന്നുണ്ട്. 'ആത്മാവിനെക്കുറിച്ച് ആകുന്നു'' അവന് പറഞ്ഞത് എന്നു യോഹന്നാന് വിശദീകരിക്കുന്നു (7:37-39).
ആത്മാവിലൂടെ വിശ്വാസികള്‍ ക്രിസ്തുവില്‍ ഐക്യപ്പെടുകയും ദൈവത്തില്‍ ലഭ്യമാകുന്ന അളവില്ലാത്ത ശക്തിക്കും പ്രത്യാശയ്ക്കും സന്തോഷത്തിനും അര്‍ഹരാകുകയും ചെയ്യുന്നു. ജീവനുള്ള വെള്ളംപോലെ, ആത്മാവു വിശ്വാസികളുടെ ഉള്ളില്‍ വസിച്ച് നമുക്കു നവോന്മേഷം നല്‍കുകയും നമ്മെ പുതുക്കുകയും ചെയ്യുന്നു.
യേശുവും വലിയ കഥയും
എനിക്കും ഭാര്യയ്ക്കും പുറത്തു പോകാന്‍ അവസരമുണ്ടാകേണ്ടതിന് ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കാന്‍ ഔദാര്യവാനായ ഒരു സുഹൃത്തു തയ്യാറായി. 'രസകരമായ എവിടേക്കെങ്കിലും നിങ്ങള്‍ പോകൂ'' അവള് പറഞ്ഞു. പ്രായോഗികമായി ചിന്തിക്കുന്നവരെന്ന നിലയില്‍ ഞങ്ങള്‍ പലചരക്കു സാധനങ്ങള്‍ വാങ്ങുന്നതിനാണ് സമയം വിനിയോഗിച്ചത്. കൈയില്‍ പലചരക്കു സാധനങ്ങള്‍ നിറച്ച സഞ്ചികളുമായി ഞങ്ങള്‍ മടങ്ങിവന്നപ്പോള്‍, എന്തുകൊണ്ടാണ് വിശേഷതയുള്ള എന്തെങ്കിലും നിങ്ങള്‍ ചെയ്യാതിരുന്നത് എന്നു സുഹൃത്തു ചോദിച്ചു. ഒരു ഡേറ്റിനെ വിശേഷപ്പെട്ടതാക്കുന്നത് നിങ്ങള്‍ എന്തുചെയ്യുന്നു എന്നതല്ല, ആരുടെകൂടെയാണു നിങ്ങള്‍ എന്നതാണ് എന്നു ഞങ്ങള്‍ അവളോടു പറഞ്ഞു.
ദൈവം നേരിട്ട് എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തതായി രേഖപ്പെടുത്താത്ത വേദപുസ്തകത്തിലെ ചുരുക്കം പുസ്തകങ്ങളിലൊന്നായ രൂത്തിന്റെ പുസ്തകം സാധാരണയായി തോന്നുന്ന ഒരു പുസ്തകമാണ്. അ്തിനാല്‍ ചില ആളുകള്‍ അതിനെ കാണുന്നത് ഹൃദയസ്പര്ശിയായിരിക്കുമ്പോള് തന്നെ മാനുഷികമായി രണ്ടു വ്യക്തികള്‍ ഒരു ബന്ധത്തിലേക്കു വരുന്നതുമായിട്ടാണ്.
എന്നാല്‍ സത്യത്തില്‍, അസാധാരണമായ ഒരു കാര്യം അവിടെ നടക്കുന്നുണ്ട്. രൂത്തിന്റെ അവസാന അധ്യായത്തില്‍, രൂത്തിന്റെയും ബോവസിന്റെ ബന്ധത്തിലൂടെ ദാവീദിന്റെ പിതാമഹനായ ഓബേദ് എന്ന ഒരു മകന് ജനിക്കുന്നതിനെക്കുറിച്ചു കാണുന്നു (4:17). മത്തായി 1:1 ല്‍ ദാവീദിന്റെ കുടുംബത്തിലാണ് യേശു ജനിച്ചത് എന്നു കാണുന്നു. യേശുവാണ് രൂത്തിന്റെയും ബോവസിന്റെയും സാധാരണ കഥയിലൂടെ ദൈവത്തിന്റെ അതിസയകരമായ പദ്ധതിയുടെയും ഉദ്ദേശ്യത്തിന്റെയും അസാധാരണ കഥയാക്കി മാറ്റുന്നത്.
പലപ്പോഴും നാം നമ്മുടെ ജീവിതത്തെ ഇതേ നിലയിലാണ് കാണാറുള്ളത്: സാധാരമമായതും പ്രത്യേക ഉദ്ദേശ്യങ്ങള്‍ ഒന്നുമില്ലാത്തതും എന്ന നിലയില്‍. എന്നാല്‍ നാം നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവിലൂടെ കാണുമ്പോഴാണ് ഏറ്റവും സാധാരണമായ സാഹചര്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും നിത്യമായ പ്രാധാന്യം കൈവരുന്നത്.
ദൈവത്തോടു ചോദിക്കുക
എന്റെ ഭര്‍ത്താവ് ഡാനിന് ക്യാന്‍സറാണെന്ന് പരിശോധനയില്‍ തെളിഞ്ഞപ്പോള്‍, അദ്ദേഹത്തെ സൗഖ്യമാക്കുന്നതിന് ദൈവത്തോട് അപേക്ഷിക്കുന്നതിനുള്ള 'ശരിയായ' വഴി കണ്ടെത്താനെനിക്കു കഴിഞ്ഞില്ല. എന്റെ പരിമിതമായ വീക്ഷണത്തില്‍, ലോകത്തിലെ മറ്റാളുകള്‍ക്കും ഇതുപോലെയുള്ള ഗൗരവമേറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു - യുദ്ധവും ക്ഷാമവും ദാരിദ്ര്യവും പ്രകൃതി ദുരന്തങ്ങളും. എന്നാല്‍ ഒരു ദിവസം ഞങ്ങളുടെ പ്രഭാത പ്രാര്‍ത്ഥനാ സമയത്ത്, 'പ്രിയ കര്‍ത്താവേ, എന്റെ രോഗം ഭേദമാക്കണമേ' എന്നു ലളിതമായി പ്രാര്ത്ഥിക്കുന്നതു ഞാന്‍ കേട്ടു.
അതു വളരെ ലളിതവും എന്നാല്‍ ഹൃദയത്തില്‍ നിന്നു വന്നതുമായ ഒരു അപേക്ഷ ആയിരുന്നതിനാല്‍ ഓരോ പ്രാര്‍ത്ഥനയെയും കുഴഞ്ഞുമറിഞ്ഞതാക്കുന്നതു നിര്‍ത്താന്‍ അതെന്നെ ഓര്‍മ്മിപ്പിച്ചു. കാരണം സഹായത്തിനായുള്ള നമ്മുടെ നിലവിളി ദൈവം ശരിയായി കേള്‍ക്കുന്നു. ദാവീദ് ലളിതമായി ചോദിച്ചതുപോലെ, 'യഹോവേ, തിരിഞ്ഞ് എന്റെ പ്രാണനെ വിടുവിക്കണമേ; നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ'' (സങ്കീര്‍ത്തനം 6:4).
ആത്മികമായ ആശയക്കുഴപ്പത്തിന്റെയും നിരാശ്രയത്വത്തിന്റെയും മധ്യത്തില്‍ അതാണു ദാവീദ് പ്രഖ്യാപിച്ചത്. അവന്റെ ശരിയായ സാഹചര്യം ഈ സങ്കീര്‍ത്തനത്തില്‍ വിശദീകരിച്ചിട്ടില്ല. എന്നിരുന്നലും അവന്റെ ആത്മാര്‍ത്ഥമായ അപേക്ഷ, ദൈവത്തിന്റെ സഹായത്തിനും യഥാസ്ഥാപനത്തിനും വേണ്ടിയുള്ള ആഴമായ ആഗ്രഹത്തെ വെളിപ്പെടുത്തുന്നതായിരുന്നു. 'എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു'' അവന് എഴുതി (വാ. 6).
എങ്കിലും ദാവീദ് തന്റെ പരിമിതികള്‍ - പാപം ഉള്‍പ്പെടെ - തന്റെ ആവശ്യങ്ങളുമായി ദൈവത്തെ സമീപിക്കുന്നതില്‍ നിന്നും തന്നെ തടയുവാന്‍ അനുവദിച്ചില്ല. അങ്ങനെ ദൈവം തനിക്കുത്തരം അരുളുന്നതിനു മുമ്പുതന്നെ, സന്തോഷിക്കുവാന്‍ ദാവീദിനു കഴിഞ്ഞു, 'യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു. യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാര്‍ത്ഥന കൈക്കൊള്ളും'' (വാ. 8-9).
നമ്മുടെ ആശയക്കുഴപ്പങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും നടുവില്‍, തന്റെ തന്റെ മക്കളുടെ ആത്മാര്‍ത്ഥമായ അപേക്ഷ കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. നമ്മെ കേള്‍ക്കുവാന്‍ അവന് ഒരുക്കമുള്ളവനാണ്, പ്രത്യേകിച്ചും നമുക്കവനെ ഏറ്റവും അത്യാവശ്യമായിരിക്കുന്ന സമയത്ത്.
ഭയത്തെ അതിജീവിക്കല്‍
ഒരു മനുഷ്യന്റെ ജീവിതത്തെ മുമ്പത്തിരണ്ടു വര്‍ഷം ഭയം ഭരിച്ചു. തന്റെ കുറ്റങ്ങള്‍ക്കു താന്‍ പിടിക്കപ്പെടുമെന്ന ഭയം നിമിത്തം, അയാള്‍ ഒരിടത്തും പോകാതെയും ആരെയും സന്ദര്‍ശിക്കാതെയും, തന്റെ മാതാവിന്റെ ശവസംസ്കാരത്തില്‍ പോലും പങ്കെടുക്കാതെയും സഹോദരിയുടെ ഫാംഹൗസില്‍ ഒളിച്ചു പാര്‍ത്തു. അറുപത്തി നാലു വയസ്സായപ്പോള്‍, തനിക്കെതിരെ ഒരു കുറ്റവും ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ല എന്നയാള്‍ മനസ്സിലാക്കി. ഒരു സാധാരണ ജീവിതം നയിക്കാന്‍ തക്കവണ്ണം സ്വതന്ത്രനായിരുന്നു അയാള്‍. അതേ, ശിക്ഷയുടെ ഭീഷണി യഥാര്‍ത്ഥമാണ്, എന്നാല്‍ അതിന്റെ ഭയം തന്നെ നിയന്ത്രിക്കാന്‍ അയാള്‍ അനുവദിച്ചു.
സമാനമായ നിലയില്‍, ഏലാ താഴ്വരയില് വെച്ച് ഫെലിസ്ത്യര്‍ യിസ്രായേല്യരെ വെല്ലുവിളിച്ചപ്പോള്‍ ഭയം അവരെ വാണു. ഭീഷണി യഥാര്‍ത്ഥമായിരുന്നു. അവരുടെ ശത്രുവായ ഗൊല്യാത്ത് 9 അടി 9 ഇഞ്ച് ഉയരമുള്ളവനും അവന്റെ ആയുധവര്‍ഗ്ഗം 56.6 കിലോഗ്രാം ഭാരമുള്ളതും ആയിരുന്നു (1 ശമൂവേല്‍ 17:4-5). നാല്പതു ദിവസം രാവിലെയും വൈകിട്ടും തന്നോട് യുദ്ധം ചെയ്യുവാനായി ഗൊല്യാത്ത് യിസ്രായേല്യരെ വെല്ലുവിളിച്ചു. എന്നാല്‍ മുന്നോട്ടു വരുവാന്‍ ഒരാളും ധൈര്യപ്പെട്ടില്ല. ദാവീദ് പടക്കളം സന്ദര്‍ശിക്കുന്നതുവരെ ഒരാളും ധൈര്യപ്പെട്ടില്ല. നിന്ദ അവന് കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ ഗൊല്യാത്തിനോടു യുദ്ധം ചെയ്യാന്‍ അവന് തയ്യാറായി.
എതിരിടാന്‍ പറ്റാത്തവിധം ഗൊല്യാത്ത് വലിയവനാണെന്ന് യിസ്രായേല്യ സൈന്യത്തിലെ എല്ലാവരും ചിന്തിച്ചപ്പോള്‍, ദൈവത്തിന് അവന് വലുതല്ല എന്ന് ഇടയ ബാലനായ ദാവീദ് മനസ്സിലാക്കി. 'യഹോവ ... രക്ഷിക്കുന്നു; യുദ്ധം യഹോവയ്ക്കുള്ളത്'' അവന് പറഞ്ഞു (വാ. 47).
നാം ഭയചകിതരാകുമ്പോള്‍ നമുക്കു ദാവീദിന്റെ മാതൃക പിന്തുടര്ന്ന് പ്രശ്നത്തെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് കിട്ടുന്നതിനായി നമ്മുടെ കണ്ണുകള്‍ ദൈവത്തില്‍ ഉറപ്പിക്കാം. ഭീഷണി യഥാര്‍ത്ഥമായിരിക്കാം, എന്നാല്‍ നമ്മോടൊപ്പമുള്ളവനും നമുക്കുവേണ്ടിയുള്ളവനും നമുക്കെതിരായി ുള്ളതിനെക്കാള് വലിയവനാണ്.